|    Jun 23 Sat, 2018 8:09 am
FLASH NEWS

28ാമത് റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം

Published : 10th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: റോഡ് സുരക്ഷയുടെ ഭാഗമായി 28ാമത് റോഡ് സുരക്ഷാ വാരാചരണത്തിന് മൂവാറ്റുപുഴയില്‍ തുടക്കമായി. ജനുവരി ഒമ്പത് മുതല്‍ 15 വരെയാണ് റോഡ് സുരക്ഷാ വാരാചരണം ആചരിക്കുന്നത്. മൂവാറ്റുപുഴ ആര്‍ടി ഓഫിസിന്റെ കീഴിലുള്ള സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വഹിച്ചു. ജോയിന്റ് ആര്‍ടിഒ ജേഴ്‌സണ്‍ അധ്യക്ഷതവഹിച്ചു. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി എ സമീര്‍, കെ ബി അഭിലാഷ്, പ്രസാദ്, നോബി, ബെന്നി വര്‍ഗീസ്, ബിജീഷ് പങ്കെടുത്തു. റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസിന് എഎംവിഐ ബെന്നി വര്‍ഗീസ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss