|    Mar 26 Sun, 2017 7:05 am
FLASH NEWS

28നും 29നും സൂര്യാതപത്തിന് സാധ്യത

Published : 28th April 2016 | Posted By: SMR

മലപ്പുറം: 28, 29 തിയ്യതികളില്‍ സൂര്യതാപമേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ സജ്ജീകരണങ്ങളും മരുന്നുകളും ഏര്‍പ്പെടുത്തേണ്ടതും തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കേണ്ടതുമാണ്. കൂടാതെ മറ്റ് വകുപ്പ് മേധാവികള്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്കണവാടികളും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളം ഒരുക്കുകയും കുട്ടികള്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ വെങ്കിടേശപതി അറിയിച്ചു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക