|    Jul 22 Sun, 2018 8:05 am
FLASH NEWS

Published : 8th September 2017 | Posted By: fsq

ഇന്ത്യയിലെ ആദ്യ റിവേഴ്‌സ് ലൂപ്പിങ് റോളര്‍ കോസ്റ്റര്‍ വണ്ടര്‍ലാ കൊച്ചിയില്‍കൊച്ചി: ഈ ഓണക്കാലത്ത് സന്ദര്‍ശകര്‍ക്ക് ആവേശം പകരുന്നതിനായി വണ്ടര്‍ലാ കൊച്ചിയില്‍ റിക്കോയില്‍ എന്ന, ഇന്ത്യയിലെ ആദ്യ റിവേഴ്‌സ് ലൂപ്പിങ് റോളര്‍ കോസ്റ്റര്‍ ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും ഹണി റോസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 20 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ റൈജ് നെതര്‍ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ 40 മീറ്റര്‍ ഉയര്‍ന്ന് തല കീഴായി മറിഞ്ഞ് മുന്നോട്ടുകുതിക്കുന്ന ഈ ഹൈത്രില്‍ റൈഡ് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം തന്നെയാണ്. ഒരേസമയം 28 പേര്‍ക്ക് ഒന്നിച്ച് ആസ്വദിക്കാവുന്ന ഈ റൈഡിന്റെ ആദ്യപകുതി പൂര്‍ത്തിയാക്കി വീണ്ടും പിറകിലേക്ക് 80 കിലോമീറ്റര്‍ വേഗത്തില്‍ ഒരു വളയം ചുറ്റി റൈഡ് പൂര്‍ത്തിയാക്കുമ്പോള്‍ സന്ദര്‍ശകര്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തുന്നു. 285 മീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാതയിലൂടെ ഒരു റൈഡ് പൂര്‍ത്തിയാക്കാന്‍ 3 മിനിറ്റ് ആവശ്യമാണ്. ഇതോടൊപ്പം തന്നെ കുട്ടികള്‍ക്കായി പോണി ട്രെയിന്‍ എന്ന പുതിയ റൈഡും പ്രവര്‍ത്തനം ആരംഭിച്ചു. 30 മീറ്റര്‍ നീളത്തിലുള്ള ട്രാക്കിലൂടെ ഒരേസമയം 10 കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ 5 കുതിരവണ്ടികളാണ് ഇതിലുള്ളത്. വളരെ അഭിമാനത്തോടുകൂടിയാണ് ഈ ഹൈത്രില്‍ റൈഡ് സന്ദര്‍ശകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നതെന്ന് വണ്ടര്‍ലാ മാനേജിങ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss