|    Dec 10 Mon, 2018 9:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

27,000 പുതിയ പമ്പുകള്‍ അനുവദിച്ച് ഐഒസി

Published : 8th December 2018 | Posted By: kasim kzm

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസി) 27,000 പെട്രോള്‍ പമ്പുകള്‍ പുതുതായി അനുവദിക്കുന്നു. ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.പുതുതായി വരുന്ന ഹൈവേകള്‍, കാര്‍ഷിക മേഖലകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് ശൃംഖല ഐഒസിഎല്‍ വിപുലീകരിക്കുന്നത്.
വിദൂര ഗ്രാമീണമേഖലകളില്‍ പോലും പെട്രോളിയം ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കു കൃത്യമായ വിലയിലും മികച്ച ഗുണനിലവാരത്തിലും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഒസി വ്യക്തമാക്കി. ജില്ലകളും നഗരങ്ങളും തിരിച്ച് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഡീലര്‍ സെലക്ഷനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കിയിട്ടുണ്ടെന്ന് ഐഒസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് ബ്രാന്‍ഡിങ്) സുബോധ് ധക്‌വാലെ പറഞ്ഞു. എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്നതാണ് ഡീലര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ.
ഓണ്‍ലൈന്‍ അപേക്ഷകരില്‍ നിന്ന് സെലക്ഷന്‍ ലഭിക്കുന്നവര്‍ മാത്രമാണ് ആവശ്യമായ രേഖകള്‍ നല്‍കേണ്ടിവരുക. യോഗ്യതാ മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്. പരസ്യപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ ഭൂമി ലഭ്യമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാന ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss