27.26 കോടിയുടെ ടൂറിസം വികസനത്തിന് അനുമതി
Published : 11th December 2015 | Posted By: SMR
തിരുവനന്തപുരം: 27.26 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി എ പി അനില്‍കുമാര്‍. നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്ര വികസനത്തിന് 4.65 കോടിയും പെരുമാതുറ ബീച്ചിന് മൂന്ന് കോടിയും നല്കി. തലസ്ഥാന നഗരി അലങ്കരിക്കുന്ന ആര്‍ട്ടേറിയ പദ്ധതിക്ക് 37 ലക്ഷവും കോവളം ബീച്ചില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 57.35 ലക്ഷവും നല്‍കിയതായി മന്ത്രി അറിയിച്ചു.
കോഴിക്കോട് സരോവരം ബയോപാര്‍ക്ക് പുനരുദ്ധാരണം (57.35 ലക്ഷം), ബാലുശ്ശേരി ടൂറിസം കോറിഡോര്‍ നവീകരണം (50 ലക്ഷം), ബേപ്പൂര്‍ ടൂറിസ്റ്റ് കേന്ദ്ര വികസനം (47 ലക്ഷം), കാപ്പാട് തൂവപ്പാറ ബീച്ച് വികസനം (36.25 ലക്ഷം), തൃശൂര്‍ ജില്ലയിലെ വിലങ്ങംകുന്ന് ടൂറിസ്റ്റ് കേന്ദ്ര വികസനം (രണ്ട് കോടി), അതിരപ്പള്ളിയില്‍ യാത്രി നിവാസ് നിര്‍മാണം (അഞ്ച് കോടി), വഞ്ചിവീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ട്രാക്കിങ് സംവിധാനമൊരുക്കല്‍ (1.60 കോടി), കൊല്ലത്തെ തങ്കശ്ശേരി ബേക്ക് വാട്ടര്‍ ടൂറിസം വികസനം (2.50 കോടി), ആലുവായ്ക്കു സമീപത്തെ പരുന്തുറാഞ്ചി ദ്വീപിലെ പരിസ്ഥിതി ടൂറിസം വികസനം (66.50 ലക്ഷം), മലപ്പുറം ജില്ലയിലെ തിരൂര്‍ ടൂറിസം പദ്ധതി വികസനം (ഒരു കോടി), ചേറുമ്പ് പരിസ്ഥിതി ടൂറിസം ഗ്രാമത്തിന്റെയും കേരളാംകുണ്ട് വെള്ളച്ചാട്ട ടൂറിസം പദ്ധതിയുടെയും വികസനം (ഒരു കോടി), വിസിറ്റ് കേരള കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് (90 ലക്ഷം), വിവിധ ടൂറിസം പ്രചാരണ പരിപാടികള്‍ക്ക് (1.10 കോടി ) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങളെയും വന്യമൃഗങ്ങളെയും സംബന്ധിച്ചുള്ള ഡോക്യുമെന്ററി ഫിലിമുകളുടെ നിര്‍മാണവും ഇതിലുള്‍പ്പെടുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.