|    Mar 25 Sat, 2017 9:40 am
FLASH NEWS

27 വര്‍ഷത്തെ നിരോധനാജ്ഞ: ഇത് കോട്ടയുടെ ദുര്‍വിധി

Published : 11th September 2016 | Posted By: SMR

kota

കോട്ട: ഒരു ലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്ന രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് 27 വര്‍ഷം കഴിഞ്ഞു. 1989ല്‍ നടന്ന വര്‍ഗീയ കലാപത്തെതുടര്‍ന്നാണ് ബജാജ് ഖാന, ഘണ്ഡഘര്‍, മാക്ബാര, പത്താന്‍പോള്‍, തിപ്ത പ്രദേശങ്ങളടങ്ങിയ കോട്ട നഗരത്തിലെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നാലുപേരില്‍ കൂടുതല്‍ കൂട്ടംകൂടി നില്‍ക്കാന്‍ ഇവിടെ അനുവാദമില്ല. വിവാഹവും ശവസംസ്‌കാരച്ചടങ്ങുകളുമൊഴികെ ജാഥകളും പൊതുപരിപാടികളും ഇവിടെ നടക്കാതായിട്ട് 27 വര്‍ഷമായി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങളിലധികവും. നിരോധനാജ്ഞ കാലത്ത് യാതൊരു ക്രമസമാധാന പ്രശ്‌നവും ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍, ഇത് പ്രദേശവാസികള്‍ക്ക് അപമാനമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാങ്കുകള്‍ വായ്പ അനുവദിക്കുന്നില്ലെന്നും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അവര്‍ക്കു പരാതിയുണ്ട്.
സാംസ്‌കാരികവും മതപരവുമായ യാതൊരു പരിപാടികളോ ഘോഷയാത്രകളോ നടത്താന്‍ അനുവദിക്കാതെ ജനങ്ങളെ അവഗണിക്കുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ തൊഴിലാളി യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ കെ സ്വാമി ആരോപിച്ചു. ഇതിനെതിരേ 2009ല്‍ നാട്ടുകാര്‍ കോടതിയെ സമീപിച്ചെങ്കിലും വിചാരണ നീണ്ടുപോവുകയാണ്. ഒരുസ്ഥലത്ത് പരമാവധി ആറു മാസക്കാലത്തേക്ക് മാത്രമേ നിരോധനാജ്ഞ പ്രഖ്യാപിക്കാവൂ എന്നാണ് നിയമം.
27 വര്‍ഷക്കാലം നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയത് ജനങ്ങളുടെ പൗരാവകാശ ലംഘനമാണെന്നും ഇത് രാഷ്ട്രത്തിനും ജനാധിപത്യത്തിനും ഗുണകരമല്ലെന്നും വിവരാവകാശ പ്രവര്‍ത്തകനായ പ്രഹഌദ് സിങ് പറഞ്ഞു.

(Visited 220 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക