|    Mar 27 Mon, 2017 6:19 am
FLASH NEWS

27 ഫലസ്തീന്‍കാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

Published : 2nd August 2016 | Posted By: SMR

ജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 27 ഫലസ്തീന്‍കാരെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റെന്ന് ഇസ്രായേല്‍ സേന പ്രതികരിച്ചു. കഴിഞ്ഞരാത്രി നടത്തിയ തിരച്ചിലിനിടെയാണ് സൈന്യം ഇവരെ അറസ്റ്റ് ചെയ്തത്.
ഇസ്രായേലി കുടിയേറ്റക്കാരന്‍ റബ്ബി മിഖായേല്‍ മാര്‍കിന്റെ കൊലപാതകവുമായി അറസ്റ്റിലായവര്‍ക്കു ബന്ധമുള്ളതായും സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് മാര്‍ക് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധമുണ്ടെന്നു കരുതുന്ന മുഹമ്മദ് ഫാഖി അടുത്തിടെ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മുഹമ്മദ് ഫാഖിയുടെ ബന്ധുക്കളും കഴിഞ്ഞദിവസം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക