|    Oct 23 Mon, 2017 6:11 am
Home   >  Todays Paper  >  page 7  >  

27 എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന് പുതിയ തലവേദനയായി 27 എംഎല്‍എമാര്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രതിഫലം പറ്റുന്ന  പദവികള്‍ വഹിക്കുന്ന എംഎല്‍എമാരുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച പുതിയ പരാതിയിലാണ് നടപടി.
എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവികളും കൈകാര്യംചെയ്യുന്നുവെന്നാണ് ആരോപണം. ഡല്‍ഹി അസംബ്ലി സ്പീക്കര്‍ റാം നിവാസ് ഗോയല്‍, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ബന്ദന കുമാരി, സ്വരാജ് അഭിയാന്‍ നേതാവ് പങ്കജ് പുഷ്‌കര്‍ എന്നിവരടക്കമുള്ള എഎപി എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 11നു മുമ്പ് മറുപടി നല്‍കണമെന്നാണ് എംഎല്‍എമാരോട് ആവശ്യപ്പെട്ടത്. ആരോപണവിധേയരായ എംഎല്‍എമാര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികല്യാണ്‍ സമിതികളുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്നവരാണെന്നും ഇതിനു നിയമസാധുതയില്ലെന്നുമാണു പരാതി.
അതിനിടെ, 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചുവെന്നാരോപിച്ച് ആം ആദ്മി എംഎല്‍എ അഖിലേഷ്പതി ത്രിപാഠിക്കെതിരേ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിവരാവകാശപ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗാണ് എംഎല്‍എയെ വെറുതെവിട്ട വിചാരണക്കോടതി വിധിയെ ചോദ്യംചെയ്ത് അപ്പീല്‍ നല്‍കിയത്.
വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ മല്‍സരിച്ച ത്രിപാഠി തിരഞ്ഞെടുപ്പു പ്രചാരണത്തിന് 14 ലക്ഷം രൂപ ചെലവഴിച്ചെന്നാണു ഹരജിയില്‍ പറഞ്ഞിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക