27 റോഡുകളുടെ നവീകരണത്തിന് 351 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ 27 റോഡുകളുടെയും ഒരു പാലത്തിന്റെയും നിര്‍മാണത്തിനായി 2018-19 സാമ്പത്തിക വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 351 കോടി രൂപയുടെ അനുമതി നല്‍കിയതായി മന്ത്രി ജി സുധാകരന്‍. 2018 ആഗസ്ത് 13ന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം- പോത്തന്‍കോട് റോഡ് (10 കോടി), ഉദയംകുളങ്ങര- അയിരൂര്‍ റോഡ് (11 കോടി), കാട്ടാക്കട- ബാലരാമപുരം റോഡ് (10 കോടി), 28ാം മൈല്‍- മുക്കട റോഡ് (11 കോടി), കൊല്ലം കാട്ടിക്കടവ്- ചക്കുവള്ളി റോഡ് (17 കോടി), പത്തനംതിട്ട തടിയൂര്‍- പേരച്ചാല്‍ റോഡ് (12 കോടി), ആലപ്പുഴ അന്ധകാരനഴി- ചെല്ലാനം റോഡ് (12 കോടി), ഏവൂര്‍ ജങ്ഷന്‍- മുട്ടം റോഡ് (12 കോടി), കുടശ്ശനാട്- ഭരണിക്കാവ് റോഡ് (10 കോടി), കോട്ടയം ഏറ്റുമാനൂര്‍- അയര്‍ക്കുന്നം റോഡ് (10 കോടി), ഇടുക്കി ആനച്ചാല്‍- മുതുവാന്‍കുടി റോഡ് (10 കോടി), മൈലാടുംപാറ- കമ്പളികണ്ടം- പനംകൂട്ടി റോഡ് (10 കോടി), എല്ലക്കല്‍- പള്ളിക്കുന്ന്- മുതുവാന്‍കുടി റോഡ് (10 കോടി), തൃശൂര്‍ ചേലക്കര- എളനാട് റോഡ് (12 കോടി), അഷ്ടമിച്ചിറ- അന്നമനട റോഡ് (10 കോടി), പാലക്കാട് വാണിയംകുളം- വല്ലപ്പുഴ റോഡ് (12 കോടി), മലപ്പുറം കുറ്റിപ്പുറം- നരിപ്പറമ്പ് റോഡ് (12 കോടി), കോഴിക്കോട് കൊയിലാണ്ടി- വൈദ്യരങ്ങാടി റോഡ് (10 കോടി), നടുവണ്ണൂര്‍- മുത്താമ്പി റോഡ് (10 കോടി), നോര്‍ത്ത് കാരശ്ശേരി- കക്കാടംപൊയില്‍ റോഡ് (10 കോടി), വയനാട് ചുണ്ടേല്‍- ചാലോടി റോഡ് (15 കോടി), കെല്ലൂര്‍- കമ്പളക്കാട് റോഡ് (15 കോടി), കണ്ണൂര്‍ പിണറായി ഹോസ്പിറ്റല്‍- കമ്പോണ്ടര്‍ ഷോപ്പ് റോഡ് (15 കോടി), തൃക്കരിപ്പൂര്‍- മാതമംഗലം റോഡ് (15 കോടി), ഉളിക്കല്‍- പേരേറ്റ് റോഡ് (13 കോടി), കുതുമുഖം കാവുമ്പായി- പൂവ്വം റോഡ് (10 കോടി), കാസര്‍കോട് ചോയംകോട്- ബീമാണ്ടി റോഡ് (17 കോടി) എന്നീ റോഡുകള്‍ക്കും മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിയാര്‍ പുഴയിലെ എളമരക്കടവ് പാലത്തിനും(35 കോടി) അനുമതി ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it