World

27 തടവുകാരെ അഫ്ഗാനിസ്താന് കൈമാറിയെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: താലിബാന്‍, ഹഖാനി സായുധ സംഘങ്ങളില്‍പ്പെട്ട 27 തടവുകാരെ അഫ്ഗാനിസ്താന് കൈമാറിയതായി പാകിസ്താന്‍. എന്നാല്‍, പാകിസ്താന്റെ അവകാശവാദം അഫ്ഗാന്‍ നിഷേധിച്ചു. താലിബാന്‍, ഹഖാനി സായുധസംഘവുമായി ബന്ധമുള്ള 27 തടവുകാരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അഫ്ഗാന് കൈമാറിയതായി പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.   അഫ്ഗാനിസ്താനിലെ സായുധ പ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്താനെ ഉപയോഗിക്കുന്നതു തടയാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നു പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍  വ്യക്തമാക്കി. സായുധസംഘത്തിന്റെ പേരില്‍ 75,000 സാധാരണക്കാരെയും 6000 സൈനികരെയുമാണു പാകിസ്താന് നഷ്ടമായിട്ടുള്ളത്. രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായിട്ടുള്ളതും പാകിസ്താനാണ്. പുതിയ നീക്കത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയില്‍ നിന്നു മറുപടി ലഭിച്ചതായും മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it