2651 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയം ഇന്ന്
BY swapna en2 Nov 2015 7:03 AM GMT
swapna en2 Nov 2015 7:03 AM GMT
കാസര്‍കോട്്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ജില്ലയിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ത്രിതല പഞ്ചാത്തുകളിലേക്കും നഗരസഭകളിലേക്കും മല്‍സരിക്കുന്ന 2651 സ്ഥാനാര്‍ഥികളുടെ വിധി ഇന്ന് വോട്ടര്‍മാര്‍ നിശ്ചയിക്കും. വോട്ടെടുപ്പ് സുഗമമായി നടക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 2653 സ്ഥാനാര്‍ഥികളാണ് നേരത്തെ സാധുവായ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്പ്പിച്ചിരിന്നത്. ഇതില്‍ കുമ്പള ഗ്രാമപ്പഞ്ചായത്തിലെയും, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലേയും ഓരോ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗ്രാമപ്പഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാകാന്‍ 1977 പേരാണ് മല്‍സരിക്കുന്നത്. ഇതില്‍ 1031 പേര് സ്ത്രീകളും 946 പേര് പുരുഷന്മാരുമാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍ 60 പേര് മല്‍സരരംഗത്തുണ്ട്.
17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഉള്ളത്. മല്സരാര്ഥികളില് 77 പേര് സ്ത്രീകളും 33 പേര് പുരുഷന്മാരുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്മാരും ഉള്‍പ്പെടെ 260 പേര് മല്‍സരിക്കുന്നു. നഗരസഭയിലേക്ക് 354 പേര് മല്‍സരത്തിനുണ്ട്. ഇവരില്‍ 180 സ്ത്രീകളും 174 പുരുഷന്മാരുമുണ്ട്. ജില്ലയില്‍ 9,52,163 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ ത്രിതല പഞ്ചായത്തുകളില്‍ 4,06,347 പുരുഷന്മാരും 4,29,279 സ്ത്രീകളുമുണ്ട്. നഗരസഭ പ്രദേശത്ത് 1,16,537 വോട്ടര്‍മാരാണ് ഉള്ളത്. കാസര്‍കോട് നഗരസഭയില്‍ 18,314 പുരുഷന്മാരും 19,103 സ്ത്രീകളും ഉള്‍പ്പെടെ 37,417 വോട്ടര്‍മാരുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ 49,340 വോട്ടര്‍മാരാണുള്ളത്. 29,692 പേര് പുരുഷന്മാരും 26,648 പേര് സ്ത്രീകളുമാണ്. നീലേശ്വരം നഗരസഭയില്‍ 29,780 വോട്ടര്‍മാരാണുള്ളത് ഇതില്‍ 13,597 പേര് പുരുഷന്മാരും 16,183 പേര് സ്ത്രീകളുമാണ്. വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ ഏഴ് കേന്ദ്രങ്ങളിലായി നടന്നു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മേല്‍ നോട്ടം വഹിച്ചു. മൊത്തം 1,403 ബൂത്തുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. 5642 ഉദ്യോഗസ്ഥര്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിക്കാനുണ്ടാവും. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിങ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരാന്‍ പ്രയാസമുള്ളവയായി 23 പോളിങ് ബൂത്തുകളാണ് ഉള്ളത്.
ഇവിടങ്ങളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഒരുക്കിയിട്ടുണ്ട്. 51 അതീവപ്രശ്ന ബാധിത ബുത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 44 എണ്ണത്തില്‍ വെബ്കാസ്റ്റിങ് സംവിധാനം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴിടങ്ങളില്‍ വീഡിയോഗ്രാഫി സംവിധാനം ഒരുക്കി. ഇതിനുപുറമെ പോലിസ് പ്രശ്ന ബാധിതമെന്ന് റിപോര്‍ട്ട് ചെയ്ത 24 പോളിങ് സ്റ്റേഷനുകളിലും സ്ഥാനാര്‍ഥികളുടെ ആവശ്യപ്രകാരം 152 പോളിങ് സ്റ്റേഷനുകളില്‍ സ്ഥാനാര്‍ഥികളുടെ സ്വന്തം ചെലവിലും വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT