Flash News

260 ഐഎസ് വാഹനങ്ങള്‍ ഇറാഖി സൈന്യം തകര്‍ത്തു

ബഗ്ദാദ്: ഫലൂജയില്‍ ശക്തി നഷ്ടപ്പെട്ടതോടെ കൂട്ടമായി പലായനം ചെയ്യാന്‍ ശ്രമിച്ച ഐഎസിന്റെ 260ഓളം വാഹനങ്ങള്‍ ഇറാഖ് സൈന്യം വ്യോമാക്രമണത്തില്‍ നശിപ്പിച്ചു. 150 ലധികം ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖി സൈന്യം ആക്രമണം ശക്തമാക്കിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടോടെ പടിഞ്ഞാറന്‍ നഗരത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കളും മറ്റും നിറച്ച നൂറു കണക്കിന് വാഹനങ്ങള്‍ ഫലൂജ വിടാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് സംയുക്ത ദൗത്യസേനയുടെ കമാന്‍ഡര്‍ യഹ്‌യ റസൂല്‍ അറിയിച്ചു. ആയുധങ്ങളും സ്‌ഫോടകതവസ്തുക്കളും ഇവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലയില്‍ ഇനിയും ഐഎസ് സാന്നിദ്ധ്യമുണ്ടെന്നാണ് കരുതുന്നത്. ഇത്രയും വലിയ ഒരാക്രമണം ഐഎസിനെതിരേ നടത്തുന്നത് ആദ്യമായാണെന്നും സൈന്യം പറഞ്ഞു. വ്യത്യസ്ത സംഭവത്തില്‍ യുഎസ് സഖ്യസേന 60ഓളം ഐഎസ് വാഹനങ്ങള്‍ തകര്‍ത്തതായി അന്‍ബാര്‍ ദൗത്യത്തിന്റെ കമാന്‍ഡര്‍ ഇസ്മായില്‍ മഹാലാവി എഎഫ്പി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Next Story

RELATED STORIES

Share it