|    May 26 Fri, 2017 3:06 pm
FLASH NEWS

26.5 ലിറ്റര്‍ മദ്യം പിടികൂടി; അഞ്ചുപേര്‍ പിടിയില്‍

Published : 8th October 2016 | Posted By: Abbasali tf

എരുമേലി: കിഴക്കന്‍മേഖലയിലും എരുമേലിയിലുമായി എക്‌സൈസ് നടത്തിയ റെയ്ഡില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതിനു വീട്ടമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി. അഞ്ചുപേരില്‍ നിന്നായി 26.5 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. എയ്ഞ്ചല്‍വാലി അറാട്ടുകയം കുക്കാം തടത്തില്‍ വര്‍ഗീസ് കുര്യനെ ആറുലിറ്റര്‍ മദ്യവും, മുട്ടപ്പള്ളി കോലഞ്ചിറ വീട്ടില്‍ കുഞ്ഞൂഞ്ഞമ്മയെ രണ്ടര ലിറ്റര്‍ മദ്യവും മൂക്കംവെട്ടി പത്തേക്കര്‍ ഭാഗത്ത് ഇലവുങ്കല്‍ വീട്ടില്‍ സിനുമോനെ 10 ലിറ്റര്‍ മദ്യവുമായാണ് പിടികൂടിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. കുഴിമാവ് വെള്ളപ്പള്ളി ഗോപാലകൃഷ്ണനെ നാലു ലിറ്റര്‍ മദ്യവുമായും പെരുമ്പെട്ടി രാജേഷ് ഭവനില്‍ ഭൂപതിയെ നാലു ലിറ്റര്‍ മദ്യവുമായും പിടികൂടി. എക്‌സൈസ് എരുമേലി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനുവിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ഹരീന്ദ്രന്‍ നായര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ  റോയി വര്‍ഗീസ്, എം എസ് ഹാംലെറ്റ്, ടി എസ് രതീഷ്, ടി പി തോമസ്, പി എസ് ഷിനോ, എം എച്ച് ഷെഫീക്ക്, റെജി കൃഷ്ണന്‍, ഈപ്പന്‍ മാത്യു, എം പി സുനില്‍, രജനി, ടി പി അഭിലാഷ്, ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day