|    Aug 16 Thu, 2018 9:01 pm

26 വീടുകള്‍ പൂര്‍ണമായി നശിച്ചു; ഇരുനൂറിലധികം വാസയോഗ്യമല്ലാതായി

Published : 12th August 2018 | Posted By: kasim kzm

അടിമാലി: നൂറുകണക്കിന് ആളുകളെ പെരുവഴിയിലാക്കിയ ദുരിതപ്പെരുമഴയില്‍ നഷ്ടങ്ങള്‍ വിലയിരുത്താനായാട്ടില്ല. പ്രാഥമിക കണക്കനുസരിച്ച് അടിമാലിയില്‍ 26 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 200 ലധികം വീടുകളാണ് വാസയോഗ്യമല്ലാതായി. ഭാഗികമായി തകര്‍ന്നവ പിന്നേയും.
ഇനിയും എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങ ളിലടക്കം വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതുള്‍പ്പ ടെയുള്ളവയുടെ കണക്ക് വരും ദിവസങ്ങ ളിലേ ലഭ്യമാകുകയുള്ളൂ. അഞ്ഞൂറ് ഹെക്ടറിലധികം കൃഷിഭൂമി നശിച്ചിട്ടുണ്ട്. ആദിവാസി കുടികളിലേതുള്‍പ്പടെയുള്ള കണക്ക് വരുമ്പോള്‍ ഇരട്ടിയാകാനാണ് സാധ്യത.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss