|    Jun 25 Mon, 2018 5:33 pm
FLASH NEWS
Home   >  National   >  

26 വര്‍ഷങ്ങള്‍ക്കുശേഷം പേരറിവാളന്‍ വീട്ടിലെത്തി

Published : 25th August 2017 | Posted By: shins

ചെന്നൈ: നീണ്ട 26 വര്‍ഷങ്ങള്‍ക്കുശേഷം പേരറിവാളന്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്നാണിത്. മാതാവ് അര്‍പ്പുതമ്മാളിന്റെ അപേക്ഷയില്‍ രോഗബാധിതനായ പിതാവിനെ പരിചരിക്കുന്നതിനാണ് ഒരു മാസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്.
26 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് പേരറിവാളന്‍ ജയിലിനു പുറത്തിറങ്ങുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പേരറിവാളന്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലാവുമ്പോള്‍ 19 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പേരറിവാളന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും 2014ല്‍ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവു ചെയ്യുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss