|    Jan 17 Tue, 2017 12:55 pm
FLASH NEWS

26 ബ്ലോക്ക് പഞ്ചായത്തുകള്‍ അതീവ ജലക്ഷാമം നേരിടുന്നവ

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ജലക്ഷാമം നേരിടുന്നത് 26 ബ്ലോക്കുപഞ്ചായത്തുകളില്‍. ഇതില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഏറ്റവുമധികം ജലചൂഷണം നേരിടുന്ന ബ്ലോക്കാണ്. കാസര്‍കോട്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തുകളും ഗുരുതരമായ ജലക്ഷാമം നേരിടുന്നുണ്ട്. 26ല്‍ ശേഷിക്കുന്ന 23 ബ്ലോക്ക് പഞ്ചായത്തുകളില്‍ അര്‍ധഗുരുതര ജലക്ഷാമവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, 126 ബ്ലോക്ക് പഞ്ചായത്തുകളുടെ സ്ഥിതി ആശാവഹമാണ്. ഭൂജലവകുപ്പ് സംസ്ഥാനത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
എ പി അനില്‍കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് ജലവിഭവമന്ത്രി മാത്യു ടി തോമസ് നല്‍കിയ മറുപടിയിലാണ് ജലക്ഷാമത്തിന്റെ തീവ്രത വെളിപ്പെടുത്തിയത്.വരള്‍ച്ച നേരിടാന്‍ വരള്‍ച്ചാകാലത്ത് മാത്രം നടപടികള്‍ സ്വീകരിക്കുന്നതാണ് സ്ഥായിയായ പരിഹാരമുണ്ടാവാത്തതിനു കാരണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. നദികളിലെ നീരൊഴുക്കും ഭൂഗര്‍ഭജലനിരപ്പും നിലനിര്‍ത്തുകയാണ് വേണ്ടത്. അതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ്.
45ഓളം തടയണകള്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു. ശേഷിക്കുന്നവയുടെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കും. ജലനിധി മുഖേന 1746 ഭൂജലപരിപോഷണ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന മഴക്കുഴി നിര്‍മിക്കുന്നതിന് അവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. എന്‍ആര്‍ജിപി പദ്ധതിയില്‍പ്പെടുത്തി ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു ബ്ലോക്കു പഞ്ചായത്തില്‍ പൈലറ്റ് പദ്ധതിയായി ഇത് നടപ്പാക്കും. പണമില്ലാത്തതിന്റെ പേരില്‍ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക