|    Nov 19 Mon, 2018 2:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

26 ജീവനുകള്‍ രക്ഷിക്കാന്‍ ടെറസിന് മുകളില്‍ മാസ് ലാന്‍ഡിങ്

Published : 21st August 2018 | Posted By: kasim kzm

ചാലക്കുടി: താഴെ രക്ഷതേടി 26 ജിവനുകള്‍. അവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ നാവികസേനയുടെ 42 ബി ഹെലികോപ്റ്ററുമായെത്തിയ ലഫ്റ്റ് കമാന്‍ഡര്‍ അഭിജിത് ഗാഡ് വേറൊന്നും നോക്കിയില്ല. താഴെ കണ്ട കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് ഹെലികോപ്റ്റര്‍ താഴ്ത്തി.
യാത്രികരായ 26 പേരെയും സുരക്ഷിതരായി ഹെലികോപ്റ്ററില്‍ കയറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ച അഭിജിതിനു നാവികസേനയിലെ സഹപ്രവര്‍ത്തകര്‍ പുതിയൊരു പേര് നല്‍കി, ഡെയര്‍ ഡെവിള്‍ പൈലറ്റ്. എനിക്ക് വേറൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഹെലികോപ്റ്ററിന്റെ ഭാരം കാരണം മേര്‍ക്കൂര കുഴിയാതിരിക്കാന്‍ പൂര്‍ണമായും താഴെയിറക്കാതെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മേല്‍ക്കൂരയില്‍ പൂര്‍ണമായി ഇറക്കല്‍ അപകടകരവുമായിരുന്നു- അഭിജിത് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ചാലക്കുടിയില്‍ വെള്ളിയാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ 80 വയസ്സുള്ളയാളും ഉള്‍പ്പെടും. ഇവരെയെല്ലാം കൊച്ചി നേവല്‍ ബേസിലേക്കാണ് എത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss