26 ബാങ്കുകളെ 6 ബാങ്കുകളിലേക്ക് ലയിപ്പിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ 26 ബാങ്കുകള്‍ ആറു ബാങ്കുകളിലേക്കു ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കാനറ ബാങ്ക്, യൂനിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണു 26 ബാങ്കുകളെ ലയിപ്പിക്കുക.
രാജ്യത്ത് ശക്തരായ ബാങ്കുകളെ സൃഷ്ടിക്കുക, ദുര്‍ബല ബാങ്കുകളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണിത്. ഇതിനായുള്ള പദ്ധതി രേഖയും കേന്ദ്രം തയ്യാറാക്കി. ഇതുപ്രകാരം സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുസിഒ ബാങ്ക് തുടങ്ങിയവ കാനറാ ബാങ്കില്‍ ലയിക്കും. സെന്‍ട്രല്‍ ബാങ്ക്, ദെന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, വിജയബാങ്ക് തുടങ്ങിയവ ബാങ്ക് ഓഫ് ഇന്ത്യയിലും ലയിക്കും. ഇതു സംബന്ധിച്ചു പദ്ധതിയുടെ ആസൂത്രണഘട്ടത്തിലാണെന്നും ബാങ്കുകളുമായി വൈകാതെ ആശയവിനിമയം നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it