malappuram local

26 കുടുംബങ്ങള്‍ക്ക് വീടൊരുക്കി ഷിഫാ അല്‍ജസീറ ഗ്രൂപ്പ്

മലപ്പുറം: പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായ ചാലിയാര്‍ പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ക്ക് വാടക വീടൊരുക്കി ഷിഫാ അല്‍ജസീറാ മെഡിക്കല്‍ ഗ്രൂപ്പ്. ഉരുള്‍പൊട്ടലില്‍ ജീവനാശമടക്കമുണ്ടായ ചെട്ടിയാമ്പാറ, മതില്‍മൂല എന്നീ കോളനികളിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനാണ് ഷിഫാ അല്‍ജസീറ മലപ്പുറം പ്രസ് ക്ലബിനൊപ്പം കൈകോര്‍ത്തത്. എരഞ്ഞിമങ്ങാട് യത്തീംഖാനയില്‍ സര്‍ക്കാര്‍ ഒരുക്കിയ പുന:രധിവാസ ക്യാംപിലാണ് ദുരിതബാധിതരുള്ളതെന്ന് പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സഹായ വാഗ്ദാനവുമായി ജിസിസി മെഡിക്കല്‍ ഗ്രൂപ്പ് രംഗത്ത് വന്നത്. ക്യാംപിലെ ഭൂരിഭാഗം പേരും മടങ്ങിപോയിട്ടും കയറി കിടക്കാന്‍ കൂരയില്ലാത്തതിനാല്‍ ഇവര്‍ ക്യാമ്പില്‍ തുടരുകയാണ്. പേമാരിയിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുന:രധിവാസത്തിന് സര്‍ക്കാര്‍ വീടൊരുക്കുന്നതുവരെയുള്ള 10 മാസകാലത്തെ വീട്ടുവാടകയാണ് ഷിഫാ അല്‍ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ ടി റബീയുല്ലയുടെ നിര്‍ദേശാനുസരണം നിലമ്പൂര്‍ തഹസില്‍ദാര്‍ സി വി മുരളീധരന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് കൈമാറിയത്. കൂടാതെ വീട്ടുപകരണങ്ങളും നല്‍കി. ചടങ്ങില്‍ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധികളായ കെ ടി മുഹമ്മദ് കോയ, കെ ടി മുഹമ്മദ് യൂനസ്, എ കെ ഹബീബ്, യു ഇബ്രാഹീം, ഹംസ തിരൂര്‍. പ്രസ് ക്ലബ് ഭാരവാഹികളായ സുരേഷ് എടപ്പാള്‍, എസ് മഹേഷ് കുമാര്‍, സമീര്‍ കല്ലായി, ഫ്രാന്‍സിസ് ഓണാട്ട്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍, വില്ലേജ് ഓഫിസര്‍ എം സി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it