|    Oct 16 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

26ന് ഷാര്‍ജ ഭരണാധികാരിക്കു മാത്രം ഡി-ലിറ്റ്‌

Published : 8th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: പ്രത്യേക സുരക്ഷാ കാരണങ്ങളാല്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താനുബ്‌നു മുഹമ്മദ് അല്‍ ഖാസിമിക്കു മാത്രമായി ഈ മാസം 26ന് ഡി-ലിറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ഷാര്‍ജ സുല്‍ത്താനു മാത്രമായി പ്രത്യേക സുരക്ഷ നല്‍കണമെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശമനുസരിച്ചാണ് പി ടി ഉഷയെയും മോഹന്‍ലാലിനെയും ചടങ്ങില്‍ നിന്നു മാറ്റിനിര്‍ത്തിയത്. ഇവര്‍ക്ക് പിന്നീട് ഡി-ലിറ്റ് നല്‍കും. 26ന് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന സുല്‍ത്താന്റെ സുരക്ഷയ്ക്കായി 250 പോലിസുകാരും പ്രത്യേക സേനാ വിഭാഗങ്ങളും തയ്യാറാവും. ചാന്‍സലറും മുഖ്യമന്ത്രിയും ചടങ്ങിനെത്തും. അന്ന് സെനറ്റിന്റെ പ്രത്യേക യോഗം ചേര്‍ന്ന് ഡി-ലിറ്റ് അവാര്‍ഡ് ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായാണ് ഒരു രാഷ്ട്രത്തലവന് ഡി-ലിറ്റ് നല്‍കുന്നത്. സചിന്‍ ടെണ്ടുല്‍ക്കറും മെട്രോ മാന്‍ ശ്രീധരനും സര്‍വകലാശാലയുടെ ഡി-ലിറ്റ് നിരസിച്ച പ്രമുഖരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss