26ന് കേരളത്തിലും വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: എഐസിസിയുടെ ആഹ്വാനപ്രകാരം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 26ന് കേരളത്തിലും വഞ്ചനാദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമാണിത്. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം രാവിലെ 10.30ന് ഇന്ദിരാ ഭവനില്‍ നിന്ന് രാജ്ഭവനിലേക്ക് കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസിസികളുടെ ആഭിമുഖ്യത്തില്‍ അന്നേ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it