|    Mar 23 Thu, 2017 10:02 am
FLASH NEWS

2,528 പേര്‍ക്കു കൂടി ഈ മാസം മുതല്‍ പെന്‍ഷന്‍ അനുവദിക്കും: മന്ത്രി രാജു

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍നിന്ന് ക്ഷീരകര്‍ഷകര്‍ക്കു നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനു മുമ്പുതന്നെ വിതരണം ചെയ്യുന്നതിന് ക്ഷേമനിധി ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ രാജു പറഞ്ഞു. ജീവിച്ചിരിപ്പുള്ള അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ വാരംതന്നെ അവരുടെ എസ്ബിടി അക്കൗണ്ടിലേക്ക് സപ്തംബറിലെ ക്ഷേമനിധി പെന്‍ഷന്‍ മുന്‍കൂറായി ലഭിക്കും.
ഓണം പ്രമാണിച്ച് പുതുതായി അപേക്ഷ സമര്‍പ്പിച്ച 2,528 പേര്‍ക്കു കൂടി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം മുതല്‍ പെന്‍ഷന്‍ നല്‍കും. 500 രൂപയാണ് പെന്‍ഷന്‍തുക. പുതിയ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ നിലവില്‍ 66,895 പേരാണ് ക്ഷേമനിധിയില്‍ പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. പെന്‍ഷന്‍തുക പരിമിതമാണെന്നും 1,000 രൂപയായി വര്‍ധിപ്പിക്കേണ്ടതാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ക്ഷീരകര്‍ഷക പെന്‍ഷനുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. ക്ഷേമനിധി ബോര്‍ഡില്‍നിന്നാണ് ഇതിനാവശ്യമായ പണം കണ്ടെത്തുന്നത്.
500 രൂപ പോലും നല്‍കുന്നതിന് ഫണ്ടില്ലാത്ത സ്ഥിതിയാണ്. ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പെന്‍ഷന്‍തുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഏതെങ്കിലും ഒരു ക്ഷീരസംഘത്തില്‍ ഒരു സാമ്പത്തികവര്‍ഷം 500 ലിറ്റര്‍ പാലെങ്കിലും നല്‍കിയ 18 വയസ്സ് കഴിഞ്ഞ ക്ഷീരകര്‍ഷകന് ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാം. നിലവില്‍ 2,77,710 ക്ഷീരകര്‍ഷകരാണ് ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളത്. അഞ്ചുവര്‍ഷമെങ്കിലും 500 ലിറ്റര്‍ പാല്‍ ക്ഷീരസംഘത്തില്‍ അളക്കുകയും 60 വയസ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്ന ഏതൊരു ക്ഷേമനിധി അംഗത്തിനും പെന്‍ഷന് അര്‍ഹതയുണ്ട്.
ക്ഷീരകര്‍ഷക ക്ഷേമനിധി പുതുതായി രൂപീകരിച്ച ക്ഷീരജാലകം സോഫ്റ്റ്‌വെയറിന്റെയും എസ്ബിടിയുടെ കോര്‍ ബാങ്കിങ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് സമയബന്ധിതമായി പെന്‍ഷന്‍ അനുവദിക്കുന്നത്.

(Visited 10 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക