Business

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍; മൊബൈല്‍ വ്യവസായ മേഖല ആശങ്കയില്‍

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍; മൊബൈല്‍ വ്യവസായ മേഖല ആശങ്കയില്‍
X
Ringing-Bells

മുംബൈ:റിങ്ങിങ് ബെല്‍ ഫ്രീഡം കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ 251 രൂപയ്ക്ക്  ഇന്നു മുതല്‍ വിപണിയിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ആശങ്കയില്‍. റിങ്ങിങ് ബെല്‍ ഫ്രീഡം എന്ന നോയിഡയിലെ കമ്പനിയാണ് റിങ്ങിങ് ബെല്‍ ഫ്രീഡം 251 എന്ന സ്മാര്‍ട്ട് വിപണിയിലെത്തിക്കുന്നത്. ആദ്യം ഇത് 500 രൂപയ്ക്ക് നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വില 251 രൂപയായി കുറയ്ക്കുകയായിരുന്നു.
റിങ്ങിങ് ബെല്ലിന്റെ വരവിനെ തുടര്‍ന്ന് ദി ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍  ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെ തങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച്  കത്ത് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ വില 3,500 രൂപയില്‍ കുറയരുതെന്നാണ് ഇന്ത്യയിലെ സെല്ലുലാര്‍ മേഖലയിലെ നിയമം. 4,100 രൂപയോളം വരുന്ന ഫോണാണ് കമ്പനി 251 രൂപയ്ക്ക് നല്‍കുന്നത്. ഇത് മറ്റ് മൊബൈല്‍ കമ്പനികളെ കാര്യമായി ബാധിക്കും. ്‌കേന്ദ്രമന്ത്രി മനോഹര്‍ പരീക്കറാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ഇന്ത്യന്‍ മൊബൈല്‍ മേഖലയിലെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതെന്നും അസോസിയേഷന്‍ പറഞ്ഞു.
ഇന്നുമുതലാണ് ഫോണിന്റെ ബുക്കിങ് ആരംഭിച്ചത്. ബൂക്കിങ് ആരംഭിച്ച് മണിക്കൂറിനുള്ളില്‍ തന്നെ ഇവരുടെ വൈബൈസ്റ്റ് തകരാറിലാവുകയായിരുന്നു.  സെക്കന്റില്‍ ലക്ഷം പേരാണ് ബൂക്കിനായി സൈറ്റില്‍ കയറിയത്. എന്നാല്‍ തങ്ങളുടെ സേവനം തുടരുമെന്ന് കമ്പനി പിന്നീട് അറിയിച്ചു.
വണ്‍ ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സൈറ്റില്‍ 8 ജിബി ഇന്റേണല്‍ സ്റ്റോറെജ് ശേഷിയുണ്ട്. പുറമെ 32 ജിബി വരെ ഉയര്‍ത്താനും കഴിയും.  3.2 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്ന പ്രത്യേകതകളാണ് ഇതിനുള്ളത്. ഒരു വര്‍ഷം വാറന്റിയുമുണ്ട്.
Next Story

RELATED STORIES

Share it