Flash News

251 രൂപയുടെ സ്മാര്‍ട്ഫോണ്‍ മൂന്നു ദിവസത്തിനകം, കമ്പനി ബുക്കിങ് പുനരാരംഭിക്കുന്നു

251 രൂപയുടെ സ്മാര്‍ട്ഫോണ്‍ മൂന്നു ദിവസത്തിനകം, കമ്പനി ബുക്കിങ് പുനരാരംഭിക്കുന്നു
X
Ringing-Bells

നോയിഡ : ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 പുറത്തിറങ്ങാന്‍ മുന്നു ദിവസം മാത്രം ബാക്കി നില്‍ക്കേ, രണ്ടു ലക്ഷത്തോളം ഫോണുകള്‍ വിതരണത്തിന് തയ്യാറായിക്കഴിഞ്ഞതായി നിര്‍മാതാക്കളായ റിംഗിങ് ബെല്‍സ് അറിയിച്ചു. ഈ ഫോണുകള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ വീണ്ടും ബുക്കിങ് ആരംഭിക്കുമെന്നും കമ്പനി സിഇഒ മോഹതി ഗോയല്‍ അറിയിച്ചു.

ഫോണ്‍ ഇതുവരെ ആരും കണ്ടിട്ടില്ലെങ്കിലും സംഗതി റെഡിയായിക്കഴിഞ്ഞു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 250 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതായി കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈന്‍ ബുക്കിങ് തകരാറിലായിരുന്നു.ഏഴുകോടിയിലേരെപ്പേര്‍ ഫോണിന് അപേക്ഷിച്ചതായാണ് കമ്പനി അവകാശപ്പെട്ടത്. എന്നാല്‍ കമ്പനിയുടെ വാഗ്ദാനം തട്ടിപ്പാണെന്നാരോപിച്ച് വഞ്ചനാക്കുറ്റമാരോപിച്ച് നോയിഡ പോലിസ് ഇവര്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി. കേസും നൂലാമാലയുമായപ്പോള്‍ കമ്പനി ബു്ക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കാനും തുടങ്ങിയിരുന്നു. തങ്ങള്‍ക്ക് ഉപഭോക്താക്കളുടെ പണം മുന്‍കൂറായി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഫോണ്‍ ക്യാഷ് ഓണ്‍ഡെലിവറിയിലൂടെ( കയ്യില്‍കിട്ടുമ്പോള്‍ പണം നല്‍കുന്ന രീതി) എത്തിക്കാമെന്നും കമ്പനി അറിയിച്ചു.
അതേസമയം ഫോണ്‍ പുറത്തിറക്കുന്നത് മേക്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയനുസരിച്ചല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയ്ക്ക് മേക്ക് ഇന്‍ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

[related]
Next Story

RELATED STORIES

Share it