25,000 അര്‍ധസൈനികരെ വിന്യസിക്കും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി 25,000 അര്‍ധസൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ മാസം 15നു മുമ്പ് അര്‍ധസൈനിക, പോലിസ് വിന്യാസം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട നിര്‍ദേശത്തില്‍ പറയുന്നു.
100ഓളം അംഗങ്ങള്‍ വീതമുള്ള 250 കമ്പനി സേനാ സംഘങ്ങളെയാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുമായി തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി നിയോഗിക്കുന്നത്. ഇതില്‍ 150 കമ്പനി സേനയെ ഛത്തീസ്ഗഡിലേക്കാണ് ചുമതലപ്പെടുത്തിയത്. 50 കമ്പനി വീതം സംഘങ്ങളെയാണ് മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കുമയക്കുന്നത്.
ഛത്തീസ്ഗഡില്‍ മാവോവാദി സ്വാധീനം കൂടുതലുള്ള തെക്കന്‍ മേഖലകളിലേക്കാണ് സേനാവിന്യാസം കൂടുതല്‍.
നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ മാവോവാദി വേട്ടയടക്കമുള്ള ചുമതലകള്‍ക്കായി വിന്യസിച്ചിട്ടുള്ള അര്‍ധ സൈനികര്‍ക്കും സായുധ പോലിസിനും പുറമെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധിക സംഘങ്ങളെ വിന്യസിക്കുന്നത്.

Next Story

RELATED STORIES

Share it