2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാനയാത്ര ഉറപ്പാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്ക് 2500 രൂപ മാത്രമായി ഉറപ്പുവരുത്താനുള്ള പദ്ധതിക്ക് കേന്ദ്രനിര്‍ദേശം. വിമാന യാത്രക്കൂലി ഭീമമായി വര്‍ധിപ്പിച്ചതിനെക്കുറിച്ച് ലോക്‌സഭയി ല്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചപ്പോഴാണ് വ്യോമയാന സഹ മന്ത്രി മഹേഷ് ശര്‍മ പുതിയ പദ്ധതിയെപ്പറ്റി സഭയെ അറിയിച്ചത്.
വ്യോമയാന- ടൂറിസം മന്ത്രാലയത്തെക്കുറിച്ചുള്ള ധനാഭ്യര്‍ഥന വേളയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളാണ് വര്‍ധിപ്പിച്ച വിമാന യാത്രക്കൂലിയെക്കുറിച്ചു പരാതിപ്പെട്ടത്. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കൂലി വര്‍ധിപ്പിക്കുന്നതു തടയാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെ ന്നും വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു.
ചെന്നൈയിലും ശ്രീനഗറിലും വെള്ളപ്പൊക്കമുണ്ടായപ്പോഴും ജാട്ട് പ്രക്ഷോഭം നടന്ന സമയത്തും വിമാന യാത്രക്കൂലി വര്‍ധിപ്പിച്ചത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചെന്നൈ പ്രളയത്തി ല്‍ ഒറ്റപ്പെട്ടുപോയവരെ ആര്‍ക്കോണം വിമാനത്താവളത്തി ല്‍നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോവാന്‍ വിമാനക്കമ്പനികള്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശ്രീനഗറിലെ വെള്ളപ്പൊക്ക സമയത്തും നേപ്പാള്‍ ഭൂകമ്പത്തി ലും ഹരിയാനയിലെ ജാട്ട് പ്രക്ഷോഭ സമയത്തും കൂടുതല്‍ വിമാനങ്ങള്‍ പറത്താന്‍ വിമാനക്കമ്പനികള്‍ തയ്യാറായതായും മന്ത്രി പറഞ്ഞു.
ഗള്‍ഫ് വിമാന യാത്രക്കൂലി വര്‍ധനയെക്കുറിച്ച് കേരളത്തിലെ ഒരു അംഗം ചൂണ്ടിക്കാണിച്ചപ്പോള്‍ സര്‍ക്കാരിന് ഇന്ത്യയിലെ കാര്യം മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിമാനക്കമ്പനി ആരംഭിക്കാന്‍ കേരള സര്‍ക്കാരില്‍ നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it