|    Feb 20 Mon, 2017 5:09 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

250 സ്‌കൂളുകളുടെ ഫെസിലിറ്റീസ് മാനേജ്‌മെന്റിന് അന്താരാഷ്ട്ര കമ്പനി

Published : 12th November 2016 | Posted By: SMR

ദോഹ: 250 സര്‍ക്കാര്‍ സ്‌കൂളുകളുടെ ഫെസിലിറ്റീസ് മാനേജ്‌മെന്റിനു മാക്രോ ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയുമായി കരാറിലെത്തിയതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.
സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്ന മന്ത്രാലയ തീരുമാനത്തെത്തുടര്‍ന്നാണ് അന്താരാഷ്ട്ര കമ്പനിയെ നിയമിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ പൊതുജന സേവന വിഭാഗം മേധാവി ഖാലിദ് അല്‍ഹാജിരി വ്യക്തമാക്കി.
ഖത്തര്‍ ദേശീയ ദര്‍ശനരേഖ-2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ മാനവിക ശേഷീ വികസനം ആര്‍ജിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
അന്വേഷണ-ഉല്‍പാദന-സാമൂഹിക സംരംഭകത്വ പരിതസ്ഥിതിക്കനുയോജ്യമായ വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനു  മാക്രോ കമ്പനി വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കും.
നവീന സാങ്കേതിക-സേവന സംരംഭങ്ങളിലൂടെ ഖത്തര്‍ വിദ്യാഭ്യാസ മേഖലയെ കമ്പനി ശക്തിപ്പെടുത്തും.
മന്ത്രാലയത്തിനു കീഴില്‍ ഫെസിലിറ്റീസ് മാനേജ്‌മെന്റ് ടീമിനെ തയ്യാറാക്കുകയാണ് കമ്പനിയുമായുള്ള കരാറിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ഹാജിരി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക