|    Mar 27 Mon, 2017 10:07 pm
FLASH NEWS

250 പൊതി കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി

Published : 8th April 2016 | Posted By: SMR

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 250 പൊതി കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി.ഇരവിപുരം കക്വാലക്ക്ല്‍ നഗര്‍ 89 ല്‍ സലീം (39), മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡം ചേരിയില്‍ കൊണ്ടയ്യത്ത് പടിഞ്ഞാറ്റതില്‍ ചന്ദ്രന്‍ (62), കൊറ്റങ്കര പേരൂര്‍ ചെല്ലം സദനത്തില്‍ രാജേന്ദ്രന്‍ (64) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 250 പൊതി കഞ്ചാവും ബ്രൗണ്‍ ഷുഗര്‍  എന്ന് സംശയിക്കപ്പെടുന്ന വെളുത്ത പൊടിയും പിടികൂടി.റെയ്ഡില്‍ കൊല്ലം സിഐ ബി സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, വിജയന്‍, പ്രിവന്റീവ് ഓഫിസര്‍ ബി സന്തോഷ്, നിഷാദ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീജന്‍, വിധുകുമാര്‍, അനീഷ്‌കുമാര്‍, ശാലിനി എന്നിവര്‍ പങ്കെടുത്തു

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day