Alappuzha local

250 പൊതി കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: നേതാജി അമ്പനാകുളങ്ങര ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളായ മൂന്നു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം വില്‍പ്പനക്കായി സൂക്ഷിച്ചുവച്ച 250 പൊതി കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. അമ്പനാകുളങ്ങര നേതാജി സ്വദേശികളായ കുന്നേല്‍ വീട്ടില്‍ സിനാന്‍ (21) നികര്‍ത്തില്‍ പുത്തന്‍വീട്ടില്‍ അബ്ദുസമ്മദ്, ഫുആദ് എന്നു വിളിക്കുന്ന ഷമീര്‍മോന്‍ എന്നിവരെയാണ് ആലപ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഞ്ചാവിന്റെ ഉപയോഗം അമ്പനാകുളങ്ങര ഭാഗത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടുക്കിയില്‍ നിന്നു പ്രതികള്‍ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് പൊതികളിലാക്കി നേരിട്ടും ഇടനിലക്കാര്‍ മുഖേനയും വിറ്റിരുന്നു. വരും ദിവസങ്ങളില്‍ ഈ പ്രദേശത്ത് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍മാരായ എച്ച് നാസര്‍, സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിയാസ്, കെ പി സജിമോന്‍, ദീപു, വി പി ജോസ്, മുഹമ്മദ്‌സുധീര്‍, സാബു, ധന്യ ധനപാല്‍, ശ്രീജ പങ്കെടുത്തു.
Next Story

RELATED STORIES

Share it