|    Aug 22 Tue, 2017 10:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

25 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Published : 27th February 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ 25 സീറ്റ് യൂത്ത് കോണ്‍ഗ്രസ്സിന് അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പരിഗണിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക ദേശീയ അധ്യക്ഷന്‍ അമരീന്ദര്‍സിങിന് കൈമാറി.
പോഷകസംഘടനകളുടെ അഭിപ്രായം കേള്‍ക്കുന്നില്ലെന്ന പരാതി കെപിസിസി പ്രസിഡന്റിനെ അറിയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിച്ചു തോറ്റ 43 സീറ്റില്‍ 25 എണ്ണമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പട്ടിക വൈകിപ്പിച്ച് ഹൈക്കമാന്‍ഡ് ഇടപെടല്‍ കുറയ്ക്കാനുള്ള നീക്കവും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന പരാതിയും യൂത്ത് കോണ്‍ഗ്രസ്സിനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക