|    Mar 24 Fri, 2017 1:42 am
FLASH NEWS

25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മണ്‍പാത റോഡായി

Published : 21st March 2017 | Posted By: fsq

 

മുക്കൂട്ടുതറ: 25 വര്‍ഷം മുമ്പ് കൂപ്പ് റോഡായിരുന്ന മണ്‍പാത വെട്ടിനിരത്തി വീതി കൂട്ടി കാത്തിരുന്ന പഴയതലമുറയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചു. മുക്കൂട്ടുതറയിലെ ആദ്യകാല റോഡായ കെഒടി മന്ദിരം പടി റോഡ് കഴിഞ്ഞ ദിവസം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ആദ്യകാലത്ത് കഷ്ടപ്പാടുകളും പട്ടിണിയും രോഗങ്ങളും മറികടന്ന് റോഡ് വെട്ടിയ കുടിയേറ്റ കര്‍ഷകരുടെ അധ്വാനത്തിന് ആദരവോടെ നന്ദി അര്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണത്തിനു നേതൃത്വം നല്‍കിയവരെ യോഗം അനുസ്മരിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജന ഫണ്ടില്‍ നിന്നു 3.64 കോടി ചെലവിട്ട് എട്ട് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തു നിര്‍മിച്ച റോഡ് മുക്കൂട്ടുതറ ഇടകടത്തി റോഡിന്റെ സമാന്തര പാത കൂടിയാണ്. നാല് കിലോമീറ്റര്‍ ദൂരമാണ് ടാര്‍ ചെയ്തിരിക്കുന്നത്.
മുമ്പ് ഇത്രയും ദൂരം സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം വേണ്ടി വന്നിരുന്ന സ്ഥാനത്ത് റോഡ് ഗതാഗത യോഗ്യമാക്കിയതോടെ ഇപ്പോള്‍ മിനിട്ടുകള്‍ മതി. ടാക്‌സിക്കാര്‍ ഓട്ടം വരാന്‍ മടിച്ചിരുന്നിടത്ത് ഇപ്പോള്‍ വാഹനത്തിരക്കിലായി കഴിഞ്ഞിരിക്കുകയാണ് റോഡ്. ഫണ്ട് അനുവദിപ്പിച്ച ആന്റോ ആന്റണി എംപിക്കു സ്വീകരണം നല്‍കിയാണ് നാട്ടുകാര്‍ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടം, പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കന്‍, സോജന്‍ സ്‌കറിയ, സിപിഎം ലോക്കല്‍ സെക്രട്ടറി എം വി ഗിരീഷ്‌കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, കെ പി മുരളി, സന്തോഷ് പാലമൂട്ടില്‍, ബേബിക്കുട്ടി, ജോര്‍ജ് പുറത്തേമുറി സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക