|    Oct 23 Mon, 2017 3:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

25 വര്‍ഷം മുമ്പ് വീരമൃതുവരിച്ച ജവാന്റെ ഭൗതികശരീരാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു

Published : 15th October 2016 | Posted By: SMR

കോട്ടയം: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവാന് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടില്‍ വീരോചിത യാത്രയയപ്പ്. 1992ല്‍ നാഗാലാന്‍ഡില്‍ തീവ്രവാദികളുടെ ഒളിയാക്രമണത്തില്‍ മരണപ്പെട്ട കൊഴുവനാല്‍ കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ഇ തോമസ് ജോസഫിനാണ് ഈ അപൂര്‍വ മരണാനന്തര ബഹുമതി. ഇന്ത്യന്‍ സേനാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുനര്‍സംസ്‌കാരം ഇതാദ്യമായാണ്. മരിക്കുമ്പോള്‍ തോമസ് ജോസഫിന് 21 വയസ്സായിരുന്നു. മരണത്തെ തുടര്‍ന്ന് നാഗാലാന്‍ഡ് സൈനീക യൂനിറ്റ് സെമിത്തേരിയില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയും മതാചാരപ്രകാരവും അന്ന് തോമസ് ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നതാണ്. എന്നാല്‍, അടുത്തിടെ മാതാപിതാക്കള്‍ തോമസ് ജോസഫിന്റെ സംസ്‌കാര സ്ഥലം കാണുന്നതിനും ഭൗതിക ശരീരം നാട്ടിലെ ഇടവകപള്ളിയില്‍ സംസ്‌കരിക്കുന്നതിനും സൈനിക ഉദ്യോഗസ്ഥരോട് അനുമതി ചോദിച്ചിരുന്നു. തുടര്‍ന്ന് നാലു മാസം മുമ്പ് മാതാപിതാക്കള്‍ നാഗാലാന്‍ഡിലെത്തി സംസ്‌കാരസ്ഥലം കാണുകയും ചെയ്തു. ഇതേതുടര്‍ന്നാണ് തോമസ് ജോസഫിന്റെ  ഭൗതിക ശരീര അവശിഷ്ടങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചത്.  ഏറ്റുവാങ്ങിയ ഭൗതിക ശരീരാവശിഷ്ടങ്ങള്‍ സഹപ്രവര്‍ത്തകരടക്കമുള്ള സൈനിക ഓഫിസര്‍മാരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ ഇന്നലെ ജന്മനാട്ടില്‍ സംസ്‌കരിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. കാഞ്ഞിരമറ്റം ഹോളിക്രോസ് പള്ളിയില്‍ ഇന്നലെ രാവിലെ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വം വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക