|    Mar 28 Tue, 2017 11:25 pm
FLASH NEWS

25 ലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍

Published : 18th October 2016 | Posted By: SMR

പെരുമ്പാവൂര്‍: വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന 25 ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പോലിസ് പിടിച്ചെടുത്തു.  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ ഒറ്റപ്പാലം സ്വദേശി പുലാകുന്നത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദ് (24), അല്ലപ്ര നെല്ലിക്കുന്നേല്‍ വീട്ടില്‍ നിസാര്‍ (30) എന്നിവര്‍ പെരുമ്പാവൂര്‍ പോലിസ്പിടി—യിലായി. കൂടെയുണ്ടായിരുന്ന ഒറ്റപ്പാലം വല്ലപ്പുഴ സ്വദേശി ഫൈസല്‍ ഓടിരക്ഷപ്പെട്ടു. പച്ചക്കറിച്ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചാണ് ഇവ  കടത്തിയത്.
ഹാന്‍സും ചൈനീസ് ഖൈനിയും പെരുമ്പാവൂരില്‍ എത്തിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെ പെരുമ്പാവൂര്‍ പാത്തിപ്പാലത്തു നിന്നാണ് വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന പുകയില ഉല്‍പന്നം പോലിസ് പിടിച്ചെടുത്തത്. 17 ചാക്കുകളിലായി 51,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇവയ്ക്ക് മാര്‍ക്കറ്റില്‍ ഏകദേശം  15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് പോലിസ് പറഞ്ഞു. ഹാന്‍സ് കൊണ്ടുവന്ന വാഹനവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നും പോള്ളാച്ചിയില്‍ നിന്നുമാണ് ഹാന്‍സ് കൊണ്ടുവരുന്നത.്  ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തില്‍ കച്ചവടം നടത്തിവരുന്നതായി പോലിസ് വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day