|    Oct 23 Mon, 2017 5:06 pm
FLASH NEWS

25 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടയില്‍

Published : 23rd November 2016 | Posted By: SMR

ആര്യങ്കാവ്: തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുവാന്‍  ശ്രമിച്ച 25 ലക്ഷത്തില്‍പ്പരം രൂപ വിലവരുന്ന  നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേരെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി .തമിഴ്‌നാട്ടില്‍  നിന്ന് തിരുവനന്തപുരത്തേക്കു പച്ചക്കറി കയറ്റിവന്ന  വാഹനത്തില്‍ 47  ചാക്കുകളിലായി ഒളിപ്പിച്ച 53700  പായ്ക്കറ്റ് നിരോധിത പുകയില  ഉല്‍പ്പന്നങ്ങള്‍  ചെക്‌പോസ്റ്റിലെ രാത്രികാല  പരിശോധനയിലാണ്  പിടികൂടുവാന്‍  കഴിഞ്ഞത്.തമിഴ്‌നാട് തെങ്കാശി സ്വദേശികളായ  മുത്തുകുമാര്‍ (50), ശിവമുരുകാന്‍(35) പ  എന്നിവരാണ്  വാഹനത്തോടൊപ്പം  പിടിലായത്.  ശബരിമല  സീസണ്‍  പ്രമാണിച്ചു  വന്‍തോതില്‍  പുകയില ഉല്‍പ്പന്നങ്ങള്‍  കേരളത്തിലേക്ക്  കടത്തുന്ന  സംഘങ്ങള്‍ സജീവമായിട്ടുണ്ട്.കഴിഞ്ഞ 14 ന് ആര്യങ്കാവ് വഴി  അഞ്ചല്‍  ഭാഗത്തേക്ക്  കടത്തിയ  30 ലക്ഷത്തിന്റെ  പുകയില ഉല്‍പ്പന്നങ്ങള്‍ ചെക്‌പോസ്റ്റില്‍  പിടികൂടിയിരുന്നു . തുടര്‍ നടപടികള്‍ക്കായി പ്രതികളെയും വാഹനവും പുകയില ഉല്‍പ്പന്നങ്ങളും  തെന്മല പോലിസിന്  കൈമാറി .

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക