25 മുതല്‍ കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
Published : 19th March 2018 | Posted By: kasim kzm
കരിപ്പൂര്‍: വിമാനത്താവളത്തി ല്‍ ഈ മാസം 25 മുതല്‍ എട്ട് മണിക്കൂര്‍ വിമാന സര്‍വീസുകള്‍ ഒഴിവാക്കി വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ തയ്യാറാക്കി. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ട് വരെയാണ് റണ്‍വേയില്‍ വിമാനങ്ങള്‍ക്ക് റിസ നിര്‍മാണത്തിന്റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 15 വരെ നിയന്ത്രണം തുടരും.
എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി റണ്‍വേ അടച്ച് റിസ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനാണു വിമാനങ്ങള്‍ സമയ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്.
കഴിഞ്ഞ ജനുവരി 15 മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും വൈകീട്ട് 3.30 മുതല്‍ രാത്രി ഏഴ് വരെയുമാണ് റണ്‍വെ അടച്ചു പ്രവര്‍ത്തികള്‍ നടത്തുന്നത്. ഈ മാസം 24 വരെയാണ് റണ്‍വേ ഈ രീതിയില്‍ ക്രമീകരിച്ച് അടച്ചിടുന്നത്. ഈ സമയത്തുള്ള ഇന്‍ഡിഗോയുടെ ഷാര്‍ജ, ജെറ്റ് എയര്‍വേസിന്റെ ബംഗളൂരു, മുംബൈ സര്‍വീസുകളും ഇതിനായി സമയം പുനക്രമീകരിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കൂറിന് ഇടയില്‍ വിമാന സര്‍വീസുകള്‍ കുറവായതിനാലാണു റണ്‍വേ പ്രവര്‍ത്തികള്‍ പകലിലേക്ക് മാറ്റിയത്. വേനല്‍ക്കാല സമയക്രമ പട്ടികയില്‍ ഉച്ചയ്ക്ക് 12നും രാത്രി എട്ടിനുമിടയില്‍ സര്‍വീസില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ(റിസ)നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട് രണ്ടുമാസം പൂര്‍ത്തിയായി. റണ്‍വേയിലെ ലൈറ്റിങ് ക്രമീകരണങ്ങള്‍ പൂര്‍ണമായി നിര്‍മാണത്തിന്റെ ഭാഗമായി മാറ്റുന്നുണ്ട്. ജൂണില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് അതോറിറ്റി തീരുമാനിച്ചത്. അഞ്ചു അന്താരാഷ്ട്ര കമ്പനികള്‍ ആറ് കോടി മുടക്കിയാണു റണ്‍വേയില്‍ റിസ വര്‍ധിപ്പിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.