|    Aug 24 Thu, 2017 4:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

25 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് വിദേശികള്‍ പിടിയില്‍

Published : 15th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 25 കോടിയുടെ കൊക്കെയ്‌നുമായി മൂന്ന് വിദേശ പൗരന്‍മാരെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തു. ഒരു ബൊളീവിയന്‍ യുവതിയും രണ്ട് നൈജീരിയന്‍ യുവാക്കളുമാണ് അറസ്റ്റിലായത്. ജൂണ്‍ 12ന് ബൊളീവിയ, ബ്രസീല്‍ വഴി ആഡിസ് അബാബയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ മറിയ ലോറ ബി സബല എന്ന യുവതിയുടെ നീക്കം മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ വീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്നു കൈമാറ്റം ചെയ്യുമ്പോഴാണ് മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മരിയ ലോറ ബി സബല (24), മൈക്കല്‍ ഒണ്‍യെബുച്ചി (33), മൈക്കല്‍ അസൂബിക് (40) എന്നിവരാണ് പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക