|    Jan 23 Mon, 2017 8:22 pm
FLASH NEWS

25 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍

Published : 27th August 2016 | Posted By: SMR

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ കടത്തിയ 25 കിലോ ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍. ചിറ്റാര്‍ പുതുവല്‍ വീട്ടില്‍ പ്രസന്നന്‍ (51), മാന്നാര്‍ കുരട്ടിശേരി പുതുപ്പാലത്ത് പ്രശോഭ് (34), വിഷവര്‍ശേരിക്കര തട്ടയ്ക്കാട് കിഴക്കതില്‍ ഷെരീഫ് (45) എന്നിവരാണു പിടിയിലായത്.
മല്ലപ്പള്ളി സിഐ കെ സലീമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചന്ദനത്തിന് രണ്ടുലക്ഷം രൂപ വിലവരും. പട്രോളിങിനിടെ നേരത്തേ പിടിയിലായ ഒരു പ്രതി നല്‍കിയ സൂചനയനുസരിച്ച് ചന്ദനക്കച്ചവടക്കാരെന്ന വ്യാജേന പോലിസ് പ്രതികളെ വിളിച്ചുവരുത്തുകയായിരുന്നു. ഷാഡോ പോലിസും അറസ്റ്റിന് നേതൃത്വംനല്‍കി. ഒരുകിലോ ചന്ദനത്തിന് 7000 രൂപയാണു സംഘം വില ചോദിച്ചത്. 5000 രൂപ നല്‍കാമെന്ന് പോലിസ് അറിയിച്ചു.
തുടര്‍ന്ന്, കോന്നിയില്‍ ഉണ്ടായിരുന്ന പ്രതികളെ വിളിച്ചുവരുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ പടുതോടിന് സമീപമുള്ള കീഴ്‌വായ്പൂര് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിപ്പടിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക