kozhikode local

25 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: 25ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡാണ് കോഴിക്കോട് കൊമ്മേരി സ്വദേശി വാഴക്കാടുതാഴം വീട്ടില്‍ വിപിന്‍വേണു (29) വിനെ അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്നു 45 ഗ്രാം ഹാഷിഷ്, .17 ഗ്രാം എല്‍എസ്ഡി , 5.3 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെടുത്തു. മലാപറമ്പിനു സമീപം ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന വിപിനിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ഗോവയില്‍ നിന്നാണു കൊണ്ടുവന്നതെന്ന് പ്രതി മൊഴി നല്‍കി. ഡ്രൈവറായി ജോലി ചെയ്യുന്ന വിപിന്‍ മുമ്പും മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തില്‍ ചേവായൂര്‍ എസ്‌ഐ യു കെ ഷാജഹാന്‍, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, മുഹമ്മദ്, രണ്‍ധീര്‍, അബ്ദുറഹിമാന്‍, ഷാഫി, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അന്താരാഷ്ട്ര വിപണയില്‍ ഏറെ ഡിമാന്‍ഡുള്ള ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് (എല്‍എസ്ഡി) സ്റ്റാമ്പ് രൂപത്തിലാണ് വില്‍പനയ്ക്കു കൊണ്ടുവരിക.
എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിഥലൈന്‍ ഡയോക്‌സിയുടെ ഒറ്റ ഡോസിനു വന്‍തുകയാണ് ലഹരിവില്‍പ്പനക്കാര്‍ ഈടാക്കുന്നത്. കോഴിക്കോട്ട് അത്ര തന്നെ പ്രചാരം നേടിയിട്ടില്ലാത്ത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it