25 ലക്ഷം ബ്രിട്ടീഷുകാര്‍ അമിത മദ്യപാനികളെന്ന് റിപോര്‍ട്ട്

ലണ്ടന്‍: രാജ്യത്തെ 9.5 ശതമാനം മദ്യപാനികളും ഒരാഴ്ച ഉപയോഗിക്കേണ്ട മദ്യം ഒറ്റ ദിവസം സേവിക്കുന്നവരാണെന്ന് ബ്രിട്ടനിലെ ദേശീയ സ്റ്ററ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ജനുവരി മുതല്‍ ഒരാഴ്ചത്തെ ഉപയോഗം 14 യൂനിറ്റാക്കി നിജപ്പെടുത്തിയതു മുതലുള്ള കണക്കാണിത്. ജനങ്ങളുടെ മദ്യപാനശീലത്തിലെ മാറ്റത്തിന്റെ സൂചനയാണിതെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പ് വളരെ ചുരുങ്ങിയ രീതിയിലുണ്ടായിരുന്ന മദ്യപാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ അധികരിച്ചു വരുകയാണ്. മുതിര്‍ന്നവരുമായി തട്ടിച്ചുനോക്കുമ്പോള്‍ യുവാക്കള്‍ക്കിടയില്‍ മദ്യപാന ശീലം താരതമ്യേന കുറവാണെന്നും കണക്കുകള്‍ പറയുന്നു. 25നും 44നും ഇടയിലുള്ളവര്‍ 45-64 പ്രായമായവരുടെ പ്രവണത അതേപടി പിന്തുടരുകയാണെന്നും മെഡിക്കല്‍ ഓഫിസര്‍ പറയുന്നു. ആല്‍ക്കഹോളിന്റെ തുടര്‍ച്ചയായ ഉപയോഗം വലിയ അപകടസാധ്യത ഉണ്ടാക്കുന്നതാണ്, ഇതുമൂലം 15-49 വയസ്സിനിടയിലുള്ളവര്‍ക്ക് കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം 60ലധികം രോഗങ്ങള്‍ക്ക് സാധ്യത അധികമാണെന്നും ആല്‍ക്കഹോള്‍ കണ്‍സേണ്‍ ചീഫ് എക്‌സിക്യൂട്ടിവ് ജാക്ക് ബല്ലാര്‍ഡ് അറിയിച്ചു.
Next Story

RELATED STORIES

Share it