Flash News

25 ലക്ഷം തൊഴിലവസരങ്ങള്‍, വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും, വാതക പൈപ്പ് ലൈന്‍ നടപ്പാക്കും : നയപ്രഖ്യാപനം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനം വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളതെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. പട്ടിണിരഹിത സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
വികസനത്തിന് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കും
തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും
സാമ്പത്തിക അച്ചടക്കം നടപ്പാക്കും
1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍
ദേശീയ പാതയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണി വില നല്‍കും
വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപീകരിക്കും
ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ കൊണ്ടുവരും
വികസനപദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും  മാത്രം നടപ്പാക്കും.
Next Story

RELATED STORIES

Share it