Kottayam Local

25 ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

ആര്‍പ്പൂക്കര: ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ 25ഓളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഹെല്‍ത്ത് സര്‍വീസിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരേ കേരളാ മെഡിക്ക ല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി നടക്കേണ്ടിയിരുന്ന 25ഓളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചത്. മുന്‍നിശ്ചയ പ്രകാരം ജനറല്‍ സര്‍ജറി, ഗൈനക്കോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. എന്നാല്‍ അസ്ഥിരോഗ വിഭാഗത്തിലെ നാലും ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒന്നും ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തു. ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി ചികില്‍സകള്‍ പൂര്‍ണമായി നടത്തി. ഡോക്ടര്‍മാരുടെ പണിമുടക്ക് ഉണ്ടാവുമെന്ന് അറിയിഞ്ഞിരുന്നതിനാല്‍ മുഴുവന്‍ ഒപികളിലും രോഗികളുടെ എണ്ണം കുറവായിരുന്നു. മെഡിക്കല്‍ വിഭാഗത്തില്‍ 200നും 300നും ഇടയ്ക്ക് രോഗികള്‍ എത്താറുണ്ടെങ്കിലും 100ല്‍ താഴെ രോഗികള്‍ മാത്രമേ എത്തിയുള്ളൂ. ജനറല്‍ സര്‍ജറി, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ഓര്‍ത്തോ എന്നീ വിഭാഗങ്ങളിലും രോഗികളുടെ എണ്ണം കുറവായിരുന്നു. കെഎംജെഎസി സംസ്ഥാന വ്യാപകമായാണ് സമരം നടത്തുന്നത്. ഡിഎംഇയുടെ കീഴിലെ ഡോക്ടര്‍മാര്‍ക്ക് 60ല്‍ നിന്ന് 62 ആയും ഡിഎച്ച്എസിലെ ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്ന് 60 ആയാണ് ഉയര്‍ത്തിയത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനാല്‍ സര്‍വീസ് പ്രമോഷന്‍ തടസ്സപ്പെടുകയും യുവ ഡോക്ടര്‍മാര്‍ക്ക് സര്‍വീസില്‍ കയറാന്‍ കാലതാമസം നേരിടുകയും ചെയ്യുമെന്നാണ് സമരം നടത്തുന്നവര്‍ പറയുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അനാവശ്യമാമെന്നും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ സമരത്തില്‍ നിന്ന് ഇവര്‍ പിന്‍മാറണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആക്കിയപ്പോഴും പങ്കാളിത്ത പെന്‍ഷന്‍ പ്രായം 20-13ന് ശേഷം സര്‍വീസില്‍ ചേരുന്നവരുടെ വിരമിക്കല്‍ പ്രായം 60 ആക്കിയപ്പോഴും മൗനം പാലിച്ചവര്‍ ഡിഎച്ച്എസിലെ ചുരുങ്ങിയ ഒരു വിഭാഗം ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 60 ആക്കിയപ്പോള്‍ സമരത്തിനിറങ്ങുന്നത് വിചിത്രമാണ്. 436 തസ്തികള്‍ സൃഷ്ടിച്ചിട്ടുള്ളത് പുതിയ നിയമനം നടത്താനാണ്. 2017-18 വര്‍ഷം ആര്‍ദ്ര വിഷന്റെ ഭാഗമായാണ് ഇത്രയം തസ്തികള്‍ സൃഷ്ടിക്കുന്നത്. 2016 ജനുവരി എട്ടുമുതല്‍, 2017 ഡിസംബര്‍ 16 വരെയുള്ള കാലയളവില്‍ 2390 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ പിഎസ്‌സി അഡൈ്വസ് ചെയ്തപ്പോള്‍ 894 പേര്‍ ഹാജരായില്ല. 810 പേര്‍ ജോലിക്ക് ചേരാന്‍ഡ സമയം നീട്ടിത്തരാന്‍ ്‌പേക്ഷ നല്‍കി. 686 പേര്‍ മാത്രമാണ് ആരോഗ്യ സേവന വകുപ്പില്‍ ജോലിക്ക് ചേര്‍ന്നത്. 2013 ഏപ്രില്‍ ഒന്നിനുശേഷം ഹെല്‍ത്ത് സര്‍വീസില്‍ ചേരുന്ന ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആക്കി 2014ല്‍ ഉയര്‍ത്തിയിരുന്നു. ഇതു ഡോക്ടര്‍മാരുടെ ഇടയില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തുന്നതിലെ നീതികേട് സംഘടന ചോദ്യം ചെയ്യുകയും ഏകീകരണം ആവശ്യപ്പെടുകയും ചെയ്തതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നതെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് പറഞ്ഞു.
Next Story

RELATED STORIES

Share it