Flash News

25 വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന്കുഞ്ഞു പിറന്നു

25 വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന്കുഞ്ഞു പിറന്നു
X
ന്യൂയോര്‍ക്ക്: 25 വര്‍ഷമായി ശീതീകരിച്ചു സൂക്ഷിച്ചുവരുന്ന ഭ്രൂണത്തില്‍ നിന്നു പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞുപിറന്നു. അമേരിക്കന്‍ ദമ്പതികള്‍ക്കാണു പെണ്‍കുഞ്ഞു പിറന്നത്. ലോകചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വര്‍ഷം മുമ്പുള്ള ഭ്രൂണത്തില്‍ നിന്നു കുഞ്ഞു പിറക്കുന്നതെന്നും ഇതാദ്യമാണെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1992 മുതല്‍ ടെന്നീസിലെ നാഷനല്‍ എംബ്രിയോ ഡൊണേഷ ന്‍ സെന്ററില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് 26കാരിയായ അമേരിക്കന്‍ യുവതിക്കു പെണ്‍കുഞ്ഞു പിറന്നത്.





നവംബര്‍ 25നാണ് ടിനാഗിബ്‌സണ്‍-ബെഞ്ചമിന്‍ ഗിബ്‌സണ്‍ ദമ്പതികള്‍ക്കു കുഞ്ഞു ജനിക്കുന്നത്. എമ്മ റെന്‍ എന്നാണു കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം. കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഭ്രൂണത്തെ ദത്തെടുത്തു സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനെ ക്കുറിച്ച് ഒരു മാസികയില്‍ വായിക്കുകയും ഫെര്‍ട്ടിലിറ്റി സെന്ററിനെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണു ടിന ഗര്‍ഭിണിയായത്. എംബ്രിയോ ഡൊണേഷന്‍ സെന്ററിലെ അധികൃതര്‍ ഏറ്റവും പ്രായം കൂടിയ ഭ്രൂണത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ സ്വീകരിക്കാന്‍ ടിന തയ്യാറായി. കുഞ്ഞു എമ്മ ആരോഗ്യവതിയാണ്. അവള്‍ക്കു ആറു പൗണ്ടിലേറെ തൂക്കമുണ്ടെന്നു ടിന പറയുന്നു.
Next Story

RELATED STORIES

Share it