|    Nov 20 Tue, 2018 11:49 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

25ാം വയസ്സു വരെ ആത്മഹത്യാ ചിന്തകളുണ്ടായിരുന്നതായി എ ആര്‍ റഹ്മാന്‍

Published : 5th November 2018 | Posted By: kasim kzm

മുംബൈ: ലോകമറിയുന്ന സംഗീതജ്ഞനാവുന്നതിനും അംഗീകാരങ്ങള്‍ക്കും മുമ്പ് പരാജയചിന്തകളുടെ ഒരുകാലം തനിക്കുണ്ടായിരുന്നെന്ന് സംഗീതോപാസകന്‍ എ ആര്‍ റഹ്മാന്‍. തന്റെ 25ാം വയസ്സു വരെ പരാജിതനായിരുന്നെന്നും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കണമെന്നു തോന്നിയ സമയമുണ്ടായിരുന്നതായും വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് റഹ്മാന്‍ വെളിപ്പെടുത്തിയത്.
സംഗീതലോകത്തേക്ക് കാലെടുത്തുവച്ചതോടെയാണ് ഇത്തരം ചിന്തകളെ ഒഴിവാക്കി ധൈര്യവാനായതെന്നും റഹ്മാന്‍ പറഞ്ഞു. 25ാം വയസ്സു വരെ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമായിരുന്നു. നമ്മുടെ കൂട്ടത്തില്‍ വലിയൊരുവിഭാഗം നാം മെച്ചപ്പെട്ടവരല്ലെന്നു ധരിക്കും. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അവിടെയൊരു ശൂന്യതയുണ്ടായിരുന്നു. അങ്ങനെ പലതും സംഭവിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആ മരണം തന്നെ ഭയരഹിതനാക്കിയെന്നും റഹ്മാന്‍ പറഞ്ഞു.
ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് റഹ്മാന്‍ തന്റെ ജീവചരിത്രപുസ്തകമായ നോട്ട്‌സ് ഓഫ് എ ഡ്രീം: ദി ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് എ ആര്‍ റഹ്മാന്‍ എന്ന പുസ്തകത്തിലും വിവരിക്കുന്നുണ്ട്. എഴുത്തുകാരന്‍ കൃഷ്ണ ത്രിലോകാണ് പുസ്തകത്തിന്റെ രചയിതാവ്. നവംബര്‍ 3ന് മുംബൈയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.
റഹ്മാന് ഒമ്പതു വയസ്സുള്ളപ്പോഴാണ് പിതാവ് ആര്‍ കെ ശേഖര്‍ മരണപ്പെട്ടത്. സംഗീതജ്ഞനായ അച്ഛന്റെ മരണത്തോടെ കുടുംബം വാടകവീട്ടിലേക്കു മാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss