|    Apr 30 Sun, 2017 12:53 am
FLASH NEWS

25ഓളം കോഴികളെ കൊന്നു; വീട്ടമ്മ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു

Published : 31st October 2016 | Posted By: SMR

അയത്തില്‍: തെരുവ് നായ്ക്കള്‍ മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 25ഓളം കോഴികളെ കടിച്ചുകൊന്നു. അയത്തില്‍ പുത്തന്‍ചന്തക്കു സമീപം കൈരളി നഗര്‍ രണ്ടില്‍ വിളയില്‍ വീട്ടില്‍ ബിന്ദുവിന്റെ വീട്ടിലെ ഫാമിലെ മുട്ടക്കോഴികളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ മതില്‍ ചാടി കടന്നെത്തിയാണ് നായ്ക്കള്‍ കോഴിഫാമിലെ കതക് പൊളിച്ച് കോഴികളെ കൂട്ടത്തോടെ പിടികൂടി കൊന്നത്. മുന്തിയ ഇനത്തില്‍പ്പെട്ട 25 ലധികം കോഴികളാണ് ചത്തത്. കോഴികളുടെ നിലവിളി കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ വീട്ടമ്മയെ ആക്രമിക്കാന്‍ നായ്ക്കള്‍ ശ്രമിച്ചെങ്കിലും വീടിനുള്ളിലേക്ക് ഓടി കയറിയതിനാല്‍ നായ്ക്കളുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയെ കടിക്കാന്‍ വേണ്ടി ചാടുന്നതിനിടയില്‍ ഒരു നായ വീടിനു പുറകിലുള്ള കിണറ്റില്‍ വീണു ചത്തു. കിണറ്റില്‍ ചത്തു കിടന്ന തെരുവുനായയെ നാട്ടുകാരുടെ സംഘം പുറത്തെടുത്തു. നായ കിണറ്റില്‍ വീണു ചത്തതോടെ ഇവരുടെ വെള്ളം കുടിയും മുട്ടിയ നിലയിലാണ്.  കഴിഞ്ഞ രണ്ടു മാസം മുമ്പും ഇവിടെ നിന്നും 65 കോഴിക്കുഞ്ഞുങ്ങളെ നായ്ക്കള്‍ കൊന്നിരുന്നു. അയത്തില്‍ പാലത്തിനു സമീപം ആറ്റിലും കരയിലുമായി കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകാത്തതിനാലാണ് അയത്തിലും പരിസരത്തും തെരുവുനായ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. ശനിയാഴ്ച യൂനുസ് എന്‍ജിനീയറിങ് കോളജിനു പുറകിലുള്ള വെന്തില്ലാ വിളയില്‍ നജുമുദ്ദീന്റെ വീടിനുള്ളില്‍ കയറിയ തെരുവുനായ്ക്കള്‍ വിട്ടുകാരെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീടിന്റെ ജനാല ചില്ല് തകര്‍ത്താണ് നായയെ വീടിനുളളില്‍ നിന്നും പുറത്തുചാടിച്ചത്. ബൈപാസ്സ് റോഡില്‍ അയത്തില്‍ മുതല്‍ പാലത്തറ, മേവറം വരെയും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day