|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  Kerala   >  

ദിലീപിന് ജാമ്യമില്ല

Published : 15th July 2017 | Posted By: G.A.G

അങ്കമാലി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി കോടതി തള്ളി. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരായും ദിലീപിനെ അനുകൂലിച്ചും നടക്കുന്ന പ്രചാരണങ്ങള്‍ പ്രതിയുടെ സ്വാധീനത്തിന്റെ ഫലമാണെന്ന്് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട നടിക്കെതിരായ ദിലീപിന്റെ പരാമര്‍ശം ഇയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യത്തിലിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിച്ചു. രണ്ടു മൊബൈല്‍ ഫോണുകള്‍ ദിലീപിന്റേതെന്ന പേരില്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ഇത് പരിശോധിയ്ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഫോണുകള്‍ക്കായി ദിലീപിന്റെ വിവിധ സ്ഥാപനങ്ങളില്‍ തിരച്ചില്‍ നടക്കുമ്പോഴാണ് ദിലീപിന്റെ ഫോണുകള്‍ എന്ന പേരില്‍ ഇവ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്്.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക