|    Oct 19 Thu, 2017 10:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

24 സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ തോല്‍പിക്കരുത് എന്ന നയം റദ്ദാക്കും

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളമടക്കം 24 സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ എട്ടാംക്ലാസുവരെ തോല്‍പിക്കരുതെന്ന നയം റദ്ദാക്കും. അടുത്ത വര്‍ഷം മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും. ഒമ്പതാംതരത്തില്‍ 20 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ സൗജന്യ നിര്‍ബന്ധ വിദ്യാഭ്യാസാവകാശ നിയമം ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാരും പാര്‍ലമെന്റും അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലെ പദ്ധതിപ്രകാരം എട്ടാംതരംവരെ വിദ്യാര്‍ഥികളെ തോല്‍പിക്കാന്‍ പാടില്ല. പുതിയ നയത്തിലൂടെ അഞ്ചാംതരത്തിലും എട്ടാംതരത്തിലും കുട്ടികളെ പരീക്ഷയ്ക്കിരുത്തി പരിശോധിക്കും. ഈ പരീക്ഷകളില്‍ പാസാവുന്ന—വര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം ലഭ്യമാവൂ. അഞ്ച്, എട്ട് ക്ലാസുകളിലെ മാര്‍ച്ച് പരീക്ഷയില്‍ പരാജയപ്പെടുന്നവരെ ആ ക്ലാസുകളില്‍ തന്നെ നിര്‍ത്തും. തോല്‍പിക്കാന്‍ പാടില്ലെന്ന നയം പഠനനിലവാരത്തെ പ്രതികൂലമായി ബാധിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക