|    Mar 28 Tue, 2017 7:37 pm
FLASH NEWS

24 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ വിധി

Published : 23rd March 2016 | Posted By: SMR

കാഞ്ഞങ്ങാട്: വിവാഹ മോചനം നേടിയ ഭാര്യക്ക് 24 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി വിധി.ചിത്താരി രാവണേശ്വരത്തെ അബ്ദുല്‍ മുത്തലിബിന്റെ മകള്‍ സൈഫുന്നീസക്ക് (30) ഭര്‍ത്താവായിരുന്ന കാസര്‍കോട് കൊളത്തൂര്‍ അരിയിലെ എ ആര്‍ അബ്ബാസാണ് ജീവനാംശം നല്‍കേണ്ടത്.
1998 സെപ്തംബര്‍ ആറിനാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വിവാഹ സമയത്ത് 50 പവനും ഒന്നര ലക്ഷം രൂപയും നല്‍കിയിരുന്നു.
ഗള്‍ഫില്‍ ബിസിനസ്സുള്ള അബ്ബാസ് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് 2013ല്‍ കാസര്‍കോട് കുടുംബകോടതിയില്‍ നിന്ന് വിവാഹ മോചനം നേടി. എന്നാല്‍ ഈ സമയത്ത് നല്‍കേണ്ട ആനുകൂല്യങ്ങളോ കൈവശപ്പെടുത്തിയ സ്വര്‍ണ്ണമോ പണമോ നല്‍കിയിരുന്നില്ല.
ഇതിനെതിരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day