|    Jan 22 Sun, 2017 9:57 pm
FLASH NEWS

24 അവശ്യ മരുന്നുകളുടെ വില 25 ശതമാനം കുറയും

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: അര്‍ബുദം, എച്ച്‌ഐവി, അണുബാധ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള 24 ഇനം അവശ്യമരുന്നുകളുടെ വില 25 ശതമാനത്തോളം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്. 24 ശതമാനമാണ് കുറയുക. എന്നാല്‍, ചില മരുന്നുകള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെയും മറ്റു ചിലതിന് 30 മുതല്‍ 35 ശതമാനം വരെയും വില കുറയും. 2013ലെ ഔഷധ വിലനിയന്ത്രണം ഭേദഗതി ഉത്തരവുപ്രകാരം 31 സംയുക്ത മരുന്നുകളുടെ ചില്ലറവിലയും നിയന്ത്രിച്ചിട്ടുണ്ടെന്നും ഉത്തരവിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക