'24 മണിക്കൂര്‍ മൃഗസംരക്ഷണ സേവനം ലഭ്യമാക്കണം'

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സ്വന്തം വീട്ടുപടിക്കല്‍ 24 മണിക്കൂര്‍ മൃഗസംരക്ഷണസേവനം ലഭ്യമാക്കണമെന്ന് മന്ത്രി കെ രാജു. മൃഗസംരക്ഷണവകുപ്പു ഡയറക്ടറേറ്റ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ രണ്ടുവര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയാണു ലക്ഷ്യമെന്നും മൃഗസംരക്ഷണവകുപ്പിനെ ഗ്രാമീണ സമ്പദ്ഘടനയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന ഏറ്റവും സജീവമായ വകുപ്പാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it