malappuram local

24 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

എടപ്പാള്‍: കെഎസ്ആര്‍ടിസിയുടെ എടപ്പാള്‍ റീജ്യനല്‍ വര്‍ക്ക്‌ഷോപ്പിലെ ടയര്‍ റീ ട്രേഡിങ് സെക്്ഷനില്‍നിന്നു 25 ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരെ ജോലിയില്‍നിന്നു ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകീട്ടാണ് വര്‍ക്്‌സ് മാനേജര്‍ തൊഴിലാളികള്‍ക്ക് കൈമാറിയത്. കഴിഞ്ഞ നാലു ദിവസമായി ഈ തൊഴിലാളികള്‍ സമരത്തിലായിരുന്നു.
എം പാനല്‍ ജീവനക്കാര്‍ ദിവസം 12 ടയര്‍ റീട്രേഡ് ചെയ്യണമെന്ന ഉത്തരവ് ഒരാഴ്ച മുമ്പായിരുന്നു കോര്‍പറേഷന്‍ പുറപ്പെടുവിച്ചത്. നിലില്‍ 10 ടയറുകളാണ് തൊഴിലാളികള്‍ ഒരു ദിവസം റീ ട്രേഡ് ചെയ്തിരുന്നത്. തൊഴിലാളികളെകൊണ്ട് അമിത ജോലി ചെയ്യിക്കുകയാണെന്നും വര്‍ക്ക്‌ഷോപ്പിലെ സ്ഥിരം തൊഴിലാളികള്‍ ദിവസത്തില്‍ ആറ് ടയര്‍ റീ ട്രേഡ് ചെയ്യുമ്പോള്‍ എം പാനല്‍ ജീവനക്കാരെകൊണ്ട് 12 ടയര്‍ റീ ട്രേഡ് ചെയ്യിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും ആരോപിച്ച് കഴിഞ്ഞ നാലു ദിവസമായി തൊഴിലാളികള്‍ വര്‍ക്്‌ഷോപ്പിന് മുന്നില്‍ ധര്‍ണാ സമരം നടത്തിവരികയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് ഈ തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയത്.
കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പ് പരിസരത്തും ഡിപ്പോകള്‍ക്കു മുന്നിലും യാതൊരു വിധത്തിലുമുള്ള തൊഴിലാളി സമരങ്ങളോ പ്രതിഷേധങ്ങളോ നടത്താന്‍ പാടില്ലെന്നും കോര്‍പറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുമൂലം പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ഇനി ഒരു പ്രതിഷേധ പ്രകടനം പോലും വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നടത്താന്‍് കഴിയാത്ത സ്ഥിതിയാണുള്ളത്. മെക്കാനിക്കല്‍ സെക്്ഷനില്‍ നിന്നു 20 ഓളം തൊഴിലാളികളെ ഒരു വര്‍ഷം മുമ്പ്് പിരിച്ചുവിട്ടിരുന്നു.
Next Story

RELATED STORIES

Share it